കിടങ്ങന്നൂർ, പന്തളം സ്​കൂളുകളാണ് പോയിന്റു നിലയിൽ ലീഡ് ചെയ്യുന്നത്
ഹയർ സെക്കൻഡറിയിൽ കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസിന് 144 പോയിന്റാണുള്ളത്. രണ്ടാംസ്ഥാനത്ത് കോന്നി ഗവ. എച്ച്.എസ്.എസാണ് 117 പോയിന്റ്. മൂന്നാംസ്ഥാനത്തുള്ള പന്തളം എൻ.എസ്.എസ് ബി.എച്ച്.എസ്.എസിനും റാന്നി എസ്.സിക്കും 108 പോയിന്റുകൾ വീതവുമാണുള്ളത്.
ഹൈസ്​കൂൾ വിഭാഗത്തിൽ പന്തളം എൻ.എസ്.എസ് ജി.എച്ച്.എസ്.എസാണ് ഒന്നാമത്. 108 പോയിന്റ്. 100 പോയിന്റു ലഭിച്ച കിടങ്ങന്നൂർ എസ്.വി.ജി.വി രണ്ടാംസ്ഥാനത്തുണ്ട്. 80 പോയിന്റോടെ വെണ്ണിക്കുളം എസ്.ബി.എച്ച്.എസ്.എസ് മൂന്നാംസ്ഥാനത്താണ്.
യു.പി വിഭാഗത്തിൽ വള്ളംകുളം നാഷണൽ യു.പി സ്​കൂൾ 34 പോയിന്റോടെ മുന്നിലെത്തി. 33 പോയിന്റുമായി മാന്തുക ഗവ.യു.പി.എസ് രണ്ടാമതുണ്ട്. പന്തളം എൻ.എസ്.എസ് ഇ.എം.യു.പി.എസ് 31 പോയിന്റും കലഞ്ഞൂർ ഗവ.എച്ച്.എസ്.എസ്, മല്ലപ്പള്ളി സെന്റ് ഫിലോമിനാസ് യുപിഎസ് എന്നിവ 30 പോയിന്റുകൾ വീതവും കരസ്ഥമാക്കിയിട്ടുണ്ട്.