റാന്നി: നീതി നിഷേധിക്കപ്പെവൾ....., ഇതാണോ ധാർമികത ഇതാണോ ജനാധിപത്യം നാം ഘോഷിക്കുന്ന സാമൂഹ്യനീതിയും മനുഷ്യാവകാശവും ഇതാണോ ? പത്മയുടെ ചോദ്യത്തിന് മുന്നിൽ വേദി നിശബ്ദമായി. മോണോആക്ട് യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പത്മ രതീഷിനും വാളയാർ കേസിലെ കൊച്ചുകുട്ടിയ്ക്കും ഒരേപ്രായമാണ്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെയൊരു വിഷയം മകൾക്ക് പറഞ്ഞു കൊടുത്തതെന്ന് അമ്മ പ്രീയത ഭരതൻ പറയുന്നു. നീതി നിഷേധത്തെക്കുറിച്ചും മനുഷ്യന് പ്രതികരണ ശേഷി നഷ്ടപ്പെടുന്നതിനെക്കുറിച്ചും പത്മ വാചാലയായി. തോട്ടക്കോണം ഗവ. എച്ച്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛൻ തടത്തിൽ വീട്ടിൽ ഡോ. രതിഷ് കുമാർ. സാംസ്കാരിക സാമുദായിക രാഷ്ട്രീയ നേതാവ് പന്തളം ഭരതന്റെ ചെറുമകളാണ് പത്മ.