റാന്നി: ജില്ലാ സ്കൂൾ കലോത്സവത്തിൽ അപ്പീൽ പ്രളയം. ഇതു വരെ 72 അപ്പീലുകളാണ് ലഭിച്ചിരിക്കുന്നത്. നാടോടിനൃത്തത്തിനാണ് കൂടുതൽ അപ്പീലുകൾ എത്തിയിട്ടുള്ളത്. യു.പി ഹൈസ്കൂൾ എച്ച്.എസ്.എസ് വിഭാഗത്തിലും അപ്പീലുകൾ എത്തിയിട്ടുണ്ട്. കഥകളിയ്ക്ക് രണ്ട്, ഒപ്പന മൂന്ന് ഭരതനാട്യം നാല് നാടകം, എന്നിങ്ങനെ മിക്കവാറും എല്ലാ വിഭാഗങ്ങളിലും അപ്പീലുകൾ എത്തിയിട്ടുണ്ട്. രചനാ മത്സരങ്ങൾ അടക്കം ഇതിലുണ്ട്.
ജഡ്ജസിനെ സ്വാധീനിച്ചതായി പരാതി
റാന്നി: ജില്ലാ കലോത്സവത്തിൽ തബല മത്സരത്തിൽ ജഡ്ജസിനെ സ്വാധീനിച്ചതായി പരാതി. ഹയർ സെക്കൻഡറി തബല മത്സരത്തിൽ നാല് പേർ ആയിരുന്നു പങ്കെടുത്തത്. ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥിയ്ക്ക് മൂന്നാം സ്ഥാനം ലഭിക്കാനുള്ള അർഹതയേ ഉണ്ടായിരുന്നുള്ളുവെന്ന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ച ആഷാദ് എസ്. ബിജു പറയുന്നു. വിധി നിർണയത്തിന് മുമ്പ് തബലയുടെ വിധികർത്താവായ ബേബി എന്ന ജഡ്ജ് മറ്റ് ജഡ്ജുമാരെ സ്വാധീനിച്ച് സ്കോർഷിറ്റ് തിരുത്തിയതായി കണ്ടിരുന്നു. അപ്പീൽ നൽകാൻ പോലും കഴിയാത്ത വ്യത്യാസമാണ് മാർക്കിൽ. ഒന്നാം സ്ഥാനം നേടിയ കുട്ടിയുടെ ഗുരുവിന്റെ അയൽവാസിയും സ്നേഹിതനുമാണ് ജഡ്ജ് എന്നും ഇവർ ആരോപിച്ചു.