കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം
പത്തനംതിട്ട : സംസ്ഥാന ബഡ്ജറ്റിന് പുറത്ത് കിഫ്ബിയിലൂടെ നടത്തുന്ന വരവ് ചെലവുകൾ ഭരണഘടന വിരുദ്ധമെന്ന് മുൻ എം.എൽ.എ കെ. ശിവദാസൻ നായർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വരവുചെലവുകളുമായി യാതൊരു ബന്ധവുമില്ലാതെയും, കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കൃത്യമായ ഓഡിറ്റ് ഇല്ലാതെയും നടത്തുന്ന വരവും ചെലവും കൃത്യമായ അഴിമതി നടത്തുന്നതിനുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് ബി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബുജോർജ്ജ്, മുൻ ഡി.സി.സി. പ്രസിഡന്റ് പി.മോഹൻരാജ്, എ.ഷംസുദ്ദീൻ, പഴകുളം ശിവദാസൻ, കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് കെ.വിമലൻ, ജനറൽ സെക്രട്ടറി ടി.എ.പത്മകുമാർ, സംസ്ഥാന ട്രഷറർ ഡോ. മനോജ് ജോൺസൺ, സംസ്ഥാന ഭാരവാഹികളായ അബ്ദുൾഹാരീസ്, കുര്യാക്കോസ്, വി.എം.ശ്രീകാന്ത്, ബി.ഗോപകുമാർ, സുരേഷ് കുഴുവേലിൽ, വിനോദ്കുമാർ, പി.നന്ദകുമാർ, ബെന്നിഫിലിപ്പ് എന്നിവർ സംസാരിച്ചു.