കടമ്പനാട് : കടമ്പനാട് വടക്ക് 1188 എസ്.എൻ.ഡി.പി യോഗം ശാഖാ യോഗത്തിന്റെ കീഴിലുള്ള ഗുരുദേവ - ദുർഗാദേവീ ക്ഷേത്ര തിരുമുമ്പിൽ ക്ഷേത്ര വിധിപ്രകാരമുള്ള ധ്വജപ്രതിഷ്ഠയും ധ്വജത്തിന്റെ ഉദ്ഘാടനവും ഇന്നും നാളെയുമായി നടക്കും.ഇന്ന് രാവിലെ 5.30ന് ഗണപതി ഹോമം, 6ന് ഉഷ പൂജ, 7.30 മുതൽ വിശേഷാൽ പൂജകൾ,10ന് ബ്രഹ്മകലശം എഴുന്നള്ളത്ത്,10.30ന് കലശാഭിഷേകം ധ്വജപ്രതിഷ്ഠ എന്നിവ നടക്കും. നാളെ രാവിലെ 5ന് നടതുറക്കൽ,5.30 ന് നിർമ്മാല്യ ദർശനം, 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,7.30 മുതൽ 9വരെ തൃക്കൊടിയേറ്റ്,ശേഷം നിറപറ സമർപ്പണം,വിശേഷാൽ പൂജകളും നടക്കും.തുടർന്ന് 10.30 ന് നടക്കുന്ന പൊതു സമ്മേളനം യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ ഉദ്ഘാടനം ചെയ്യും.ശാഖായോഗം പ്രസിഡന്റ് എൻ.പൊടിയൻ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി കെ.ദേവരാജൻ സ്വാഗതമാശംസിക്കും.ചടങ്ങിൽ ക്ഷേത്രം തന്ത്രിയെ അടൂർ യൂണിയൻ ചെയർമാൻ അഡ്വ.മനോജ് കുമാർ ആദരിക്കും.മെറിറ്റ് അവാർഡ് വിതരണം അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ നിർവഹിക്കും. ഷിബു കിഴക്കടം , സുജിത്ത് മണ്ണടി,കെ.വി സുജിത്ത് എന്നിവർ സംസാരിക്കും. 26ന് വൈകിട്ട് 4.30 കഴിഞ്ഞ് 5.30ന് അകം കൊടിയിറക്കും നടക്കും.