പത്തനംതിട്ട: ഇലന്തൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംസ്കൃത വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. 30ന് രാവിലെ 11ന് കോളേജിൽ അഭിമുഖം നടക്കും. അപേക്ഷ കോട്ടയം, കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫീസിൽ രജിസ്റ്റർ ചെയ്യണം. നെറ്റ് പാസായവർക്ക് മുൻഗണന. ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പും അഭിമുഖത്തിന് എത്തുമ്പോൾ ഹാജരാക്കണം. വിവരങ്ങൾക്ക് 0468 2263636.