മലയാലപ്പുഴ: മുക്കുഴി ഹിന്ദുധർമ്മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിൽ ഹിന്ദുധർമ്മ പ്രഭാഷണ പരമ്പര ഡിസം.26മുതൽ 29വരെ നടക്കും. ആലോചന യോഗത്തിൽ പ്രസിഡന്റ് അഖിലേഷ് എസ്.കാര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. സി.കെ.കരുണാകരൻ, പ്രദീപ് മലയാലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.