തിരുവല്ല: കേരളകൗമുദിയും തിരുവല്ല ബീലിവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂളും ചേർന്നൊരുക്കുന്ന ബോധപൗർണമി ലഹരിവിരുദ്ധ സെമിനാർ 25ന് ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഒാഡിറ്റോറിയത്തിൽ ആരംഭിക്കുന്ന സെമിനാർ ബീലിവേഴ്സ് ഇൗസ്റ്റേൺ ചർച്ച് ബാറെക് മോർ മാഗസിൻ ചീഫ് എഡിറ്റർ ഫാ.അജു പി.ജോൺ ഉദ്ഘാടനം ചെയ്യും. എക്സൈസ് പ്രിവന്റീവ് ഒാഫീസർ ഹരിഹരൻ ഉണ്ണി ക്ളാസ് നയിക്കും. സ്കൂൾ പ്രിൻസിപ്പൽ അന്നമ്മ രഞ്ജിനി ചെറിയാൻ അദ്ധ്യക്ഷയായിരിക്കും. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി, ബീലിവേഴ്സ് ഇൗസ്റ്റേൺ ചർച്ച് നിരണം ഭദ്രാസന പി.ആർ.ഒ സിബി സാം തോട്ടത്തിൽ എന്നിവർ സംസാരിക്കും.