ശബരിമല : അയ്യനെ കാണണമെന്നുള്ള ചെല്ലമ്മയുടെ നിശ്ചയദാർഢ്യത്തിന് മുമ്പിൽ പ്രായം കീഴടങ്ങി. പ്രായാധിക്യത്തിന്റെ അവശതകൾ മറന്ന് ഏകയായി അവർ മല ചവിട്ടി ശബരീശനെ തൊഴുതു. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിൽ പോളച്ചിറ വീട്ടിൽ ചെല്ലമ്മ (75).യുടെ ഏറെ നാളത്തെ ആഗ്രഹമാണ് സഫലമായത്. . വലിയ തിരുമുറ്റത്തിന്റെ പടി കയറി ഏകയായെത്തിയ വയോധികയെ പൊലീസാണ് സഹായിച്ചത്. തിരുനടയിൽ നിന്ന് പ്രസാദം വാങ്ങി മേൽശാന്തി സുധീർ നമ്പൂതിരിയെ കണ്ട് അനുഗ്രഹവവും വാങ്ങിയാണ് മടങ്ങിയത്.