തിരുവല്ല: ഉൾനാടൻ ജലാശയങ്ങൾ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും മത്സ്യമേഖലയിൽ പണിയെടുക്കുന്ന വനിതകൾക്ക്
പെൻഷനും മറ്റ് സുരക്ഷാ പദ്ധതികളും നടപ്പാക്കണമെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ(ഉൾനാടൻ) ദേശീയ കൺവീനർ പ്രദീപ് ചാറ്റർജി ആവശ്യപ്പെട്ടു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (ഉൾനാടൻ) വനിതാഫോറം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുലഭ കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.തോമസ് മാർ കൂറിലോസ് അനുഗ്രഹപ്രഭാഷണം നടത്തി. ഡി.പാൽ,ഫാ.ബി തോമസ്, ജോസഫ് ചാക്കോ, മറിയാമ്മ ജോൺ, ജോളി ആന്റണി എന്നിവർ പ്രസംഗിച്ചു. മത്സ്യമേഖലയിലെ ജനപ്രതിനിധികളെ ആദരിച്ചു. ഐഷാ അലോഷ്യസ്,നിഷ മനോഹരൻ, ഓമന രാജു, ജോളി ആന്റണി എന്നിവർ പ്രബന്ധങ്ങളും ജനറൽസെക്രട്ടറി ബാബു ലിയോച്ചസ് റിപ്പോർട്ടും അവതരിപ്പിച്ചു. സമാപന സമ്മേളനം ദേശീയ കോർഡിനേറ്റർ സൗമൻ റോയി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് പി.പി.ജോൺ അദ്ധ്യക്ഷത വഹിച്ചു.വി.ടി ആന്റണി,വിൻസെന്റ് ജെയിൻ,ജോയി ആലുമ്പാടൻ, ആന്റണി ടി.എസ്, എം.എസ്.തോമസ്, ബിജോയി ഡേവിഡ്,ഫ്രാൻസിസ്, അലോഷ്യസ്, സി.ജെ.തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.