മല്ലപ്പള്ളി: സെന്റ് ഫ്രാൻസിസ് സേവ്യയർ മലങ്കര കത്തോലിക്കാ ടൗൺ ദേവാലയത്തിൽ നടന്നുവരുന്ന പുഴുക്കു നേർച്ചക്കുള്ള കലവറ നിറയ്ക്കൽ പടുതോട് അയ്യപ്പ ക്ഷേത്രത്തിൽ നടന്നു. മതമൈത്രിയുടെ സന്ദേശം വിതറി ഭക്തർ ഒന്നായ് പങ്കുചേർന്നു നൽകിയ സ്വീകരണത്തിൽ നേർച്ചയ്ക്കുള്ള സാധനങ്ങൾ ഇടവക വികാരി റവ.ഫാദർ ജോൺ കുരുപ്പനശേരി മലയിൽ എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ ഇടുവിനാംപൊയ്കയിൽ നിന്നും ഏറ്റുവാങ്ങി.ക്ഷേത്ര ഭാരവാഹികളായ മേൽശാന്തി വിജീഷ്,പ്രസിഡണ്ട് എസ് ശ്രീലാൽ,ബാബു കൃഷ്ണകല,കൃഷ്ണൻകുട്ടി പിള്ള,പി.കെ.മാധവൻ,ബാലൻപിള്ള,വിജയൻപിള്ള,കെ.വി.തമ്പി, ജോസഫ് മാത്യു,എ.ഡി.ജോൺ,മോൻസി വർഗീസ്,എം.ജെ. മാത്യു,സാന്റി ഫിലിപ്പ്, സാനു എം.ജോസഫ്,സുനിൽ ജോർജ്,ജിന്റോ തോമസ് എന്നിവർ പ്രസംഗിച്ചു.