തിരുവല്ല: വഴിയോര കച്ചവടങ്ങൾക്കും അനധികൃത കൈയേറ്റങ്ങൾക്കുമെതിരെ മർച്ചന്റ്‌സ് അസോയിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ നഗരസഭാ ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രസിഡന്റ് എം.സലിൽ ഉദ്ഘാടനം ചെയ്തു. ഷിബു വർക്കി അദ്ധ്യക്ഷത വഹിച്ചു. സജി എം. മാത്യു, എം.കെ.വർക്കി, പി.എസ് നിസാമുദ്ദീൻ, ബിനു എബ്രഹാം, മാത്യൂസ് ജേക്കബ്, കെ.കെ.രവി, പി.എസ്.ലാലൻ, ജോൺസൺ തോമസ്, രഞ്ജിത്ത് എബ്രഹാം, ജനാർദ്ദനൻ, ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.