ldf

പത്തനംതിട്ട: നാല് വർഷം പൂർത്തിയാക്കിയ പത്തനംതിട്ട നഗരസഭാ ഭരണസമിതിക്കെതിരെ എൽ.ഡി.എഫിന്റെ ജനകീയ വിചാരണ. കെട്ടിട നികുതി മുൻകാല പ്രാബല്യത്തോടെ വർദ്ധിപ്പിച്ചു. മാലിന്യക്കൂമ്പാരമായ നഗരം, ചെളിക്കുണ്ടായ ബസ് സ്റ്റാൻഡ് തുടങ്ങിയ ആരോപണങ്ങളുമായി നടത്തിയ ജനകീയ വിചാരണ സി.പി.എം സംസ്ഥാന സമിതിയംഗം ആർ.ഉണ്ണികൃഷ്ണപിളള ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് നഗരസഭാ സമിതി കൺവീനർ ടി. സക്കീർ ഹുസൈൻ അദ്ധ്യക്ഷനായിരുന്നു. വി.കെ.പുരുഷോത്തമൻപിളള, കെ.അനിൽകുമാർ, വർഗീസ് മുളക്കൻ, സുബിൻ തോമസ്, പി.കെ.അനീഷ്, ജെറി ഇൗശോ ഉമ്മൻ, സുമേഷ് എെശ്വര്യ, അബ്ദുൾ ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.