റാന്നി: റവന്യൂ ജില്ലാ സ്കൂൾ കലോൽത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 288 പോയിന്റോടെ കോന്നി ഉപജില്ല കിരീടം ചൂടി. 272 പോയിന്റോടെ രണ്ടാം സ്ഥാനത്ത് പത്തനംതിട്ടയും 270 പോയിന്റോടെ റാന്നി മൂന്നാം സ്ഥാനത്തും എത്തി.

ഹൈസ്കൂൾ വിഭാഗത്തിൽ കോന്നി ഉപജില്ല 283 പോയിൻറ് നേടി ഒന്നാം സ്ഥാനത്തും 244 പോയിന്റോടെ പത്തനംതിട്ട രണ്ടാം സ്ഥാനത്തും 225 പോയിന്റോടെ പന്തളം മുന്നാമതും എത്തി.

യു.പി.വിഭാഗത്തിൽ പന്തളം 124 പോയിന്റോടെ മുന്നിൽ നിൽക്കുന്നു. രണ്ടാം സ്ഥാനത്ത് 122 പോയിന്റുമായി കോന്നിയും മൂന്നാം സ്ഥാനത്ത് 119 പോയിന്റുമായി റാന്നി‍ ഉപജില്ലയും എത്തി.

സ്കൂളുകളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കിടങ്ങന്നൂർ എസ് .വി.ജി.വി ജേതാക്കളായി. ഗവ.എച്ച്.എസ്.എസ് കോന്നിക്കാണ് രണ്ടാം സ്ഥാനം. റാന്നി എസ്.സി ഹയർ സെക്കൻഡറി മൂന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിലും കിടങ്ങന്നൂരാണ് ജേതാക്കൾ, എൻ.എസ്.എസ്. ജി.എച്ച്.എസ് പന്തളം 116 പോയിന്റോടെ രണ്ടാം സ്ഥാനത്തും സെന്റ് ബഹനാസ് വെണ്ണിക്കുളം മൂന്നാം സ്ഥാനവും ഉറപ്പിച്ചു. യു.പി വിഭാഗത്തിൽ 52 പോയിന്റോടെ നാഷണൽ യു.പി.എസ് വള്ളംകുളം ഒന്നാം സ്ഥാനത്തും 43 പോയിന്റ് വീതം നേടി സെന്റ് ഫിലോമിനസ് മല്ലപ്പള്ളിയും ഗവ.യു.പി.എസ് മാന്തുകയും രണ്ടാം സ്ഥാനം പങ്കിടുന്നു. .40 പോയിന്റോടെ ഗവ.എച്ച്.എസ് കലഞ്ഞൂരാണ് മൂന്നാം സ്ഥാനത്തുള്ളത്.