ശബരിമല: മാളികപ്പുറം മേൽശാന്തി മാടവന മനയിൽ എം.എസ്.പരമേശ്വരൻ നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങും, കലശാഭിഷേകവും ഇന്ന് രാവിലെ 9 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ മുഖ്യകാർമ്മിക ത്വത്തിൽ മാളികപ്പുറത്ത് നടക്കും. വൃച്ഛികം ഒന്നിന് നടക്കേണ്ടിയിരുന്ന സ്ഥാനാരോഹണം പരമേശ്വരൻ നമ്പൂതിരിയുടെ ബന്ധുവിന്റെ മരണത്തെ തുടർന്നുണ്ടായ അ ശൂലം മൂലം മാറ്റി വയ്ക്കുകയായിരുന്നു. മല കയറി സന്നിധാനത്തെത്തിയ ശേഷമാണ് മരണ വിവരമറിഞ്ഞത്. തുടർന്ന് സന്നിധാനത്തെ ശബരി ഗസ്റ്റ് ഹൗസിൽ വി ശ്രമിക്കുകയായിരുന്നു. പഴയ മേൽശാന്തി എം.എൻ. നാരായണൻ നമ്പൂതിരിയാണ് വൃച്ഛികം ഒന്നിന് മാളികപ്പുറം നട തുറന്നത്.