അടൂർ: മണ്ണടി മണൽകണ്ടം ഏലായിൽ വിണ്ടും ഞാറ് നടീൽ ഉത്സവം. അഖിലേന്ത്യ കിസാൻസഭയുടെ അംഗങ്ങൾ നേതൃത്വം നൽകുന്ന ശിവശ്രീ കർഷക സ്വയം സഹായ സംഘത്തിന്റെ ചുമതലയിലാണ് പാടശേഖരത്ത് നെൽകൃഷി മൂന്നാമതും തുടങ്ങിയത്.കടമ്പനാട് കൃഷി ഭവന്റെ സഹായത്തോടെ മണ്ണടി മണൽകണ്ടം ഏലായിൽ മൂന്നര ഏകറോളം തരിശു കിടന്ന സ്ഥലം കൃഷിക്ക് യോഗ്യമാക്കി മാറ്റുയെടുക്കുകയായിരുന്നു. കർഷകരും കർഷക തൊഴിലാളികളും ആവേശത്തോടെ ഞാറ് നടീൽ ഉത്സവത്തിൽ അണിച്ചേർന്നു. ചിറ്റയം ഗോപകുമാർ എം.എൽ എ ഉദ്ഘാടനം ചെയ്തു.കടമ്പനാട് പഞ്ചായത്ത് അംഗം കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം അരുൺ കെ.എസ്. മണ്ണടി,കെ.പത്മിനിയമ്മ, പി.ശശിധരൻ, ലിജു.കെ.എസ്. കടമ്പനാട്കൃഷി ആഫീസർ പ്രിജാ ബാലൻ ,കൃഷി അസിസ്റ്റന്റ് ഷിബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.