പാടിമൺ​: കോട്ടാങ്ങൽ ​-ചുങ്കപ്പാറ​-ചാലാപ്പളളി റോഡിൽ,അത്യാൽ മുതൽ കോട്ടാങ്ങൽ വരെയുള്ള ഭാഗത്ത് ടാറിംഗ് പണികൾ പുനരാരംഭിക്കുന്നതിനാൽ ഇന്നു മുതൽ ടാറിംഗ് പണി തീരുന്നതു വരെ ഇതുവഴിയുള്ള വാഹന​ങ്ങൾക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ചാലാപ്പളളിയിൽ നിന്നും വരുന്ന വാഹനങ്ങൾ അത്യാൽവഴി വായ്പ്പൂരിലേയ്ക്ക് തിരിഞ്ഞ് പോകേണ്ടതും പാടിമൺ വഴി ചാലാപ്പള്ളിയിലേയ്ക്ക് വരുന്നവ ചുങ്കപ്പാറയിൽ നിന്നും തിരിഞ്ഞ് പോകേണ്ടതുമാണെന്ന് പൊതുമരാമത്ത് വ​കുപ്പ് നിരത്ത് ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ​ എൻജിനിയർ അറിയിച്ചു.