പന്തളം:മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പന്തളം വലിയകോയിക്കൽ ക്ഷേത്രവും പന്തളം കൊട്ടാരവും സന്ദർശിച്ചു.ഇന്നലെ രാവിലെ 11.30 ന് മേടക്കല്ലിൽ എത്തിയ ടിക്കാറാം മീണയെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഉണ്ണികൃഷ്ണൻ, ഉപദേശക സമിതി പ്രസിഡന്റ് ജി. പ്രിഥ്വിപാൽ, കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി നാരായണവർമ്മ, രാഘവവർമ്മ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് വലിയകോയിക്കൽ ക്ഷേത്ര ദർശനത്തിനു ശേഷം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങൾ സന്ദർശിച്ചു. നീരാഴിക്കെട്ട് കൊട്ടാരത്തിൽ എത്തി തന്വംഗി തമ്പുരാട്ടിയെ കണ്ട് അനുഗ്രഹം വാങ്ങി. ദേവസ്വം ബോർഡ് നടത്തുന്ന അന്നദാനത്തിന്റെ ഇന്നലെത്തെ ഉദ്ഘാടനം നിർവഹിച്ച് അന്നദാനവും കഴിച്ചതിനു ശേഷമാണ് മടങ്ങിയത്. കൗൺസിലർമാരായ കെ.ആർ. രവി, കെ.വി.പ്രഭ, കൊട്ടാരം നിർവാഹക സംഘം ട്രഷറർ ദീപാവർമ്മ, ഉപദേശക സമിതി സെക്രട്ടറി ശരത്കുമാർ എന്നിവരും ഉണ്ടായിരുന്നു.