ലഹരി മുക്ത വാർഡ് ലഹരിമുക്ത വീട് എന്ന നിലയിലേക്ക്
ഏവരും മാറണം: മന്ത്രി ജെ മേഴ്​സിക്കുട്ടിയമ്മ

പത്തനംതിട്ട- ലഹരിമുക്ത വാർഡ് ലഹരിമുക്ത വീട് എന്ന നിലയിലേക്ക് ഏവരും മാറണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്​സിക്കുട്ടിയമ്മ പറഞ്ഞു. നാളത്തെ കേരളം ലഹരി മുക്ത നവകേരളം ബോധവത്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം റോയൽ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന തലത്തിൽ തുടങ്ങിയ ലഹരി മുക്ത നവകേരളമെന്ന ബോധവത്കരണ പരിപാടി വാർഡ് തലം വരെ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ലൈബ്രറി പ്രസ്ഥാനത്തിലെ പുതിയ നായകന്മാർ കക്ഷിരാഷ്ട്രീയമന്യേ ലഹരി വിമുക്ത ഗ്രാമത്തിന് നേതൃത്വം നൽകണമെന്ന് മന്ത്രി പറഞ്ഞു.
.കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് നേടിയ പി.ശ്യാമളാകുമാരിയെ മന്ത്രി ആദരിച്ചു.
വീണാ ജോർജ് എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ഡെപ്യൂട്ടി എക്‌​സൈസ് കമ്മിഷണർ എൻ.കെ. മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജെറി മാത്യു സാം, അസിസ്റ്റന്റ് എക്‌​സൈസ് കമ്മീഷണർ ബി.ജയചന്ദ്രൻ, വാർഡ് മുൻസിപ്പൽ കൗൺസിലർ പി.കെ ജേക്കബ്, 14 കേരള എൻ സി സി ബറ്റാലിയൻ പത്തനംതിട്ട കമാന്റിംഗ് ഓഫീസർ കേണൽ എൻ.പി.എസ് ടൂർ, ഡിഎംഒ:എ.എൽ ഷീജ തുടങ്ങിയവർ പങ്കെടുത്തു.