പന്തളം: പന്തളം നഗരസഭാ കേരളോത്സവം ഇന്നും നാളെയുമായി നടക്കും. കായിക മത്സരങ്ങൾ ഉളമയിൽ മുൻസിപ്പൽ സ്റ്റേഡിയത്തിലും കലാ, രചനാ മത്സരങ്ങൾ തോന്നല്ലൂർ ഗവ:യു.പി സ്‌കൂളിലും നടത്തും. ഇന്ന് രാവിലെ 9ന് തോന്നല്ലൂർ ഗവ:യു.പി.സ്‌കൂളിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയർപേഴ്സൺ ടി.കെ.സതി അദ്ധ്യക്ഷത വഹിക്കും. തുടർന്ന് കലാ കായിക മത്സരങ്ങൾ നടക്കും. നാളെ ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ ടി.കെ.സതി ഉദ്ഘാടനം ചെയ്യും.നഗരസഭ വൈസ് ചെയർമാൻ ജയൻ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.