പന്തളം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പന്തളം നഗരസഭയിലെ യു. ഡി. എഫ്. കൗൺസിലർമാർ നഗരസഭാ കവാടത്തിൽ ധർണ നടത്തി. ആർ. എസ്. പി. ദേശിയ സമിതി അംഗവും നഗരസഭാ കൗൺസിലറുമായ അഡ്വ: കെ. എസ്. ശിവകുമാർ ഉദ്ഘാടനം ചെയ്തു.കെ. ആർ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എ.നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, ജി, അനിൽകുമാർ, എം, ജി.രമണൻ, ആനി ജോൺ തുണ്ടിൽ, സുനിതാ വേണു, മഞ് ജ വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു.