പറക്കോട്- കഴിഞ്ഞ മൂന്നര വർഷമായി സംസ്ഥാന സർക്കാർ പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാമേഖലയിലും കാര്യക്ഷമമായ വികസന പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കിവരുകയാണെന്ന് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ജില്ലയിലെ ആദ്യ ഐ.എസ്.ഒ സർട്ടിഫിക്കേഷൻനേടിയബ്ലോക്ക് പഞ്ചായത്തായി പറക്കോട്‌ബ്ലോക്കിനെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 48,000 സ്കൂളുകൾ ഹൈടെക്ക് നിലവാരത്തിലേക്ക് ഉയർത്തി. ആരോഗ്യമേഖലയിൽ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തി കൂടുതൽ ജനക്ഷേമമാക്കി. ലൈഫ് പദ്ധതിയിലൂടെ സംസ്ഥാനത്ത് ഭവന രഹിതർ ഇല്ലാത്ത സ്ഥിതിയിലേക്ക് മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. സർക്കാർ ജീവനക്കാരിൽ നിന്ന് പൊതുജനം ആഗ്രഹിക്കുന്നസേവനം ലഭ്യമാക്കാൻ ജീവനക്കാർ ശ്രദ്ധചെലുത്തണമെന്നും മന്ത്രി പറഞ്ഞു.
ചിറ്റയംഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.ഒ സർട്ടിഫിക്കറ്റ് മന്ത്രി കെ.രാജു പറക്കോട്‌ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭയ്ക്ക് നൽകി പ്രകാശനം ചെയ്തു. പൗരാവകാശരേഖ പ്രകാശനം മന്ത്രി കെ.രാജു അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണർ കെ.കെ വിമൽരാജിന് നൽകി നിർവഹിച്ചു. മികച്ച പദ്ധതി പ്രവർത്തനത്തിനുള്ള അംഗീകാരംബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർക്കുള്ള ഫലകങ്ങൾ പത്തനംതിട്ട പി.എ.യു പ്രോജക്ട് ഡയറക്ടർ എൻ.ഹരി സമ്മാനിച്ചു. പറക്കോട്‌ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ആർ അജീഷ്കുമാർ, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മക്കുഞ്ഞ്, പറക്കോട്‌ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.പ്രകാശ്, ആർ.ഷീല, നിഖില ജിജു തരകൻ, എസ്. വിമൽകുമാർ, മായ ഉണ്ണികൃഷ്ണൻ, ആശാ ഷാജി, ടി.എൻസോമരാജൻ, സൗദാ രാജൻ, ചന്ദ്രമതി, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ, ശുചിത്വ മിഷൻ ജില്ലാകോഓർഡിനേറ്റർ സി.രാധാകൃഷ്ണൻ, പറക്കോട്‌ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി.ശ്രീലക്ഷ്മി പ്രസംഗിച്ചു.