മല്ലപ്പള്ളി: സെന്റ് ഫ്രാൻസിസ് സേവർ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി.ഇന്ന്(23/11/2019) രാവിലെ 7ന് വെരി.റവ.ഫാ. അലക്സ് കണ്ണമലയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന,6.00ന് കണ്ണമലപടിയിൽ റവ.ഫാ.മാത്യു വാഴയിലുടെ കാർമികത്വത്തിൽ സന്ധ്യാപ്രാർത്ഥന, വൈകിട്ട് 6.45ന് ഫാ.മാത്യു പൊട്ടുകുളത്തിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പള്ളിയിലേക്ക് കണ്ണമലപടിയിൽ നിന്നും തിരുനാൾ റാസ.24ന് രാവിലെ 8.45ന് അഭിവന്ദ്യ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ് മെത്രാപ്പോലിത്തക്ക് സ്വീകരണം, പ്രഭാത നമസ്‌കാരം, വിശുദ്ധ കുർബാന, പ്രദക്ഷിണം, ആശീർവാദം, പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം, പുഴുക്ക് നേർച്ച,തിരുനാൾ കൊടിയിറക്ക്. വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥന.