23-prathi
കോഴഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട

കോഴഞ്ചേരി: സ്കൂൾ കുട്ടികൾക്ക് കഞ്ചാവ് വിറ്റയാളെ ആറന്മുള പൊലീസ് അറസ്റ്റു ചെയ്തു. കുമ്പനാട് സ്വദേശി തങ്കച്ചൻ(52) ആണ് അറസ്റ്റിലായത്.1.600 കിലോ കഞ്ചാവുമായി ഓട്ടോറിക്ഷയിൽ വരുമ്പോഴാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാവിലെ സ്‌കൂൾ കുട്ടികൾ കഞ്ചാവ് ബീഡി വലിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറന്മുള പൊലീസ് അന്വേഷണത്തിലാണ് അറസ്റ്റ്.

ആറന്മുള പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ദിജേഷ് ,സി.കെ.വേണു ,സി.പി.ഒ ഉദയൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.