കൊടുമൺ- പന്തളം തെക്കേക്കര പാറക്കര ഐ.എച്ച്.ഡി.പി കോളനിയിലെ നിർദ്ധന കുടുംബാംഗമായ ശരണ്യക്ക് കൊടുമൺ പൊലീസിന്റെ ആദരവ്. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ് സി കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്കു നേടിയതറിഞ്ഞാണ് പൊലീസെത്തിയത്. കാഷ് അവാർഡും മൊമന്റോയും നൽകി. മഹാത്മ ജനസേവന കേന്ദ്രത്തിലെ അഗതികൾക്ക് വസ്ത്രവും നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മക്കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജനമൈത്രി പൊലീസ് നോഡൽ ഒാഫീസ‌ർ സുധാകരൻ പിള്ള ഉദ്ഘാടനം ചെയ്തു. എസ്.എച്ച്. ഒ എസ് ശ്രീകുമാർ, സി.വി.ചന്ദ്രൻ, വാസുദേവക്കുറുപ്പ്, ചിരണിക്കൽ ശ്രീകുമാർ, എം.ജി.ശ്രീകുമാർ, എ.ജി.അനിൽ കുമാർ, സിവിൽ പൊലീസ് ഒാഫീസ‌ർമാരായ നൗഷാദ് ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.