കലഞ്ഞൂർ: ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സി.സി. ടി. വി.യുടെ ഉദ്ഘാടനം അഡ്വ.കെ. യു. ജനീഷ് കുമാർ എം. എൽ. എ. നിർവഹിച്ചു. പി. റ്റി. എ. പ്രസിഡന്റ് കലഞ്ഞൂർ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ. എസ്. എസ്. ജീവനം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ. ബി. രാജീവ് കുമാർ നിർവഹിച്ചു. മികച്ച അദ്ധ്യാപകരായ ഫിലിപ്പ് ജോർജ് , കെ. ആർ.ശ്രീവിദ്യ എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ ആദരിച്ചു. വാർഡംഗം രമാ സുരേഷ്, പ്രിൻസിപ്പൽമാരായ ഡി. പ്രമോദ് കുമാർ, എസ്. ലാലി, പ്രഥമാദ്ധ്യാപകൻ ഇ. എം. അജയഘോഷ് , മാതൃസമിതി പ്രസിഡന്റ് ഷീലാ വിജയൻ, സുശീല കുമാരി, ആർ. അൻജിത്ത് , ജിമ്മി ജോർജ് എന്നിവർ പ്രസംഗിച്ചു.