അടൂർ: 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. പറക്കോട് ടി.ബി ജംഗ്ഷൻ ഫാത്തിമ്മ മൻസിലിൽ സൽമാൻ (23)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2014 മുതൽ ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. മൊബൈലിലെ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. നവംബർ 21ന് യുവാവ് കുട്ടിയെ മർദ്ദിച്ചതിനെ തുടർന്ന് വീട്ടുകാരോട് പീഡന വിവരം പറയുകയായിരുന്നു. തുടർന്ന് അടൂർ പൊലീസിൽ പരാതി നൽകി. അടൂർ സി.ഐ യു.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.