uparodham
കള്ളിപ്പാറ

കൂടൽ : കൂടൽ കള്ളിപ്പാറമലയിൽ പുതിയ പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ. പാറമടയ്ക്കായി ഇവിടെ നേരത്തെ സർവേ നടന്നിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിറുത്തി വച്ചെങ്കിലും വീണ്ടും ആരംഭിച്ചു. ജനവാസകേന്ദ്രമായ ഇവിടെ പാറമട അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.

എലിക്കോട് പള്ളിയും കള്ളിപ്പാറ ജമാഅത്തും മഹാദേവക്ഷേത്രവും മലയുടെ മുകളിലും അടിവാരത്തുമായാണ്. ആയിരത്തോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.. മൂന്ന് പട്ടികജാതി കോളനികളുണ്ട്.

കള്ളിപ്പാറമലയിൽ പാറമട തുടങ്ങാൻ ഇരുപത്തിയാറോളം അപേക്ഷകൾ വില്ലേജ് ഓഫീസിൽ ലഭിച്ചിട്ടുണ്ട്. വിഴിഞ്ഞംപദ്ധതിയുടെ പണികൾക്ക് ഇവിടെനിന്ന് പാറ കൊണ്ടുപോകാനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്. കള്ളിപ്പാറമലയുടെ ഒരുഭാഗത്ത് പ്രവർത്തിക്കുന്ന പാറമടയ്ക്കെതിരെ പരാതികൾ നിലനിൽക്കുമ്പോഴാണ് പുതിയതിന് ശ്രമം. വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്ന രണ്ടാമത്തെ പാറയാണ് കള്ളിപ്പാറ..

-----------------------

വില്ലേജ് ഒാഫീസ് ഉപരോധിച്ചു

കള്ളിപ്പാറയിൽ പാറമട അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ കൂടൽ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. . പരിസ്ഥിതി പ്രവർത്തകൻ സി .ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു ..കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം പി . മോഹൻരാജ്, ജില്ല പഞ്ചായത്ത് അംഗം ബിനിലാൽ, .ആർ . ശാന്തൻ, വിപിൻ തുടങ്ങിയവർ സംസാരിച്ചു

----------------------

കള്ളിപ്പാറമലയിൽ പാറമട അനുവദിക്കാനുള്ള നീക്കം ചെറുക്കും. പരിസ്ഥിതി പ്രശ്നങ്ങൾക്ക് വളരെയധികം സാദ്ധ്യതയുണ്ടായിട്ടും അധികൃതർ മൗനംപാലിക്കുന്നത് പ്രതിഷേധാർഹമാണ്.


സജി പി .ടി, എലിക്കോട് പൗരസമിതി പ്രസിഡന്റ്