പറക്കോട്: പറക്കോട് ബ്ലോക്ക് കേരളോത്സവം 28, 29, 30 തീയതികളിൽ കലഞ്ഞൂരും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ അറിയിച്ചു.
28 ന് രാവിലെ 9 ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാ പ്രഭ അദ്ധ്യക്ഷത വഹിക്കും.
28 ന് രാവിലെ 9 ന് കലഞ്ഞൂർ പഞ്ചായത്ത് കൂടൽ സ്റ്റേഡിയത്തിൽ അത്ലറ്റിക്സ് മത്സരങ്ങളും 11ന് ക്രിക്കറ്റ് മത്സരവും ഇഞ്ചപ്പാറ സ്റ്റേഡിയത്തിൽ രാവിലെ 11 ന് വോളിബോൾ മത്സരവും കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി കോളേജ് ഗ്രൗണ്ടിൽ വൈകിട്ട് 3 ന് ഷട്ടിൽ ബാഡ്മിന്റൺ മത്സരവും നടക്കും.
29 ന് രാവിലെ 9ന് കൂടൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടക്കും.
30ന് ഉച്ചയ്ക്ക് 2ന് കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ സമാപന സമ്മേളനം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.