അടൂർ:ഗ്രാമീണരെ ചൂഷണം ചെയ്യുന്ന പലിശക്കൊള്ളയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി .ഐ ജില്ലാ സെക്രട്ടറി എ.പി ജയൻ ആവശ്യപ്പെട്ടു. കേരള സഹകരണവേദി പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സഹകരണ വേദി ജില്ലാ പ്രസിഡന്റ് എ.കെ.ലക്ഷ്മണൻ പിള്ള അദ്ധ്യക്ഷത വഹിച്ചു . .പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ആർ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ചിറ്റയം ഗോപകുമാർ എം.എൽ എ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മുണ്ടപ്പള്ളി തോമസ്. ഡി.സജി. മലയലപ്പുഴ ശശി, ഏഴംകുളം നാഷാദ്, അരുൺ കെ.എസ് മണ്ണടി, റ്റി. മുരുകേഷ് എം.പി മണിയമ്മ പി.വി രാജേഷ്, കെ പത്മിനിയമ്മ, ആർ.രാജേന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ചെയർമാൻ അഡ്വ: ആർ ജയൻ സ്വാഗതം പറഞ്ഞു കെ.എം ആർ ഉണ്ണിത്താൻ ക്ലാസ് നയിച്ചു. ജില്ലാ സെക്രട്ടറി അടൂർ സേതു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.