പത്തനംതിട്ട: ജില്ലയിലെത്തുന്ന തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജില്ലയെ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനായി ദിവസ വേതന വ്യവസ്ഥയിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ദിവസം 400 രൂപ വേതനം ലഭിക്കും. ശബരിമല മണ്ഡലകാലത്തിലേക്കാണ് നിയമനം. ഉദ്യോഗാർഥികൾ ബിരുദധാരികളും മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നിവ സംസാരിക്കുന്നതിൽ പ്രാവീണ്യം ഉള്ളവരും ആയിരിക്കണം. ടൂറിസം ബിരുദം/ഡിപ്ലോമ എന്നിവ ഉള്ളവർക്ക് മുൻഗണന.
അപേക്ഷകൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ടൂറിസം ഫെസിലിറ്റേഷൻ സെന്റർ, കോഴഞ്ചേരി, 689641 എന്ന വിലാസത്തിലോ അയക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 28.