mallappally-block

മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ദിനേശ് അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ശ്രീലേഖ, ഓമന സുനിൽ, ഷിനി കെ.പിള്ള, മനുഭായ് മോഹൻ, മിനു സാജൻ, കുഞ്ഞുകോശി പോൾ, ബി.ഡി.ഒ ബി. ഉത്തമൻ എന്നിവർ പ്രസംഗിച്ചു.