24-konni-block

കോന്നി: ബ്ലോക്ക് പഞ്ചായത്തിന്റെയും യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള കേരളോത്സവം അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ​ ജയലാൽ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സിമോൾ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ലീല രാജൻ, ബ്ലോക്ക് അംഗങ്ങളായ പി.ആർ.രാമചന്ദ്രൻപിള്ള, പ്രിയ എസ്.തമ്പി, ജയ അനിൽ, മിനി വിനോദ്, ജയശ്രീ സുരേഷ്, ബി.ഡി.ഒ ജെ.ആർ.ലാൽകുമാർ എന്നിവർ പ്രസംഗിച്ചു.