ഇലന്തൂർ : ബ്ലോക്ക് പഞ്ചായത്ത് 2019-20 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തിയാക്കിയ വയലത്തലയിൽ പ്രവർത്തിക്കുന്ന വൃദ്ധ മന്ദിരത്തിലേയ്ക്കുള്ള കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം രാജു ഏബ്രഹാം എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം അദ്ധ്യക്ഷത വഹിച്ചു.ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി തോമസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ്.പാപ്പച്ചൻ,എൻ.ശിവരാമൻ,ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ ഏബ്രഹാം,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.ബി.സത്യൻ,ബിജിലി പി. ഈശോ,സാലി തോമസ്,വത്സമ്മ മാത്യു,ജോൺ വി. തോമസ്,എക്സിക്യൂട്ടീവ് എൻജിനിയർ ഏബ്രഹാം വർഗീസ്,വൃദ്ധ സദനം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മാത്യു ജോൺ,ലീലാമ്മ തോമസ്,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേഷ് കുമാർ,വൃദ്ധ സദനം സൂപ്രണ്ട് ജാഫർ ഖാൻ എന്നിവർ സംസാരിച്ചു. വർഷങ്ങളായി വൃദ്ധ മന്ദിരത്തിൽ ടാങ്കറിൽ വെള്ളം എത്തിച്ചായിരുന്നു കുടിവെള്ള ഉപയോഗം നടത്തിയിരുന്നത്. ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി പമ്പാനദിയിൽ പുതിയ മോട്ടോർ സ്ഥാപിച്ചാണ് പൈപ്പ് ലൈൻ വഴി ടാങ്കിലെത്തിച്ച് കുടിവെള്ളം വൃദ്ധ മന്ദിരത്തിലേക്ക് എത്തിക്കുന്നത്.