chenn

ചെന്നീർക്കര : പഞ്ചായത്തിലെ ഇടനാട് രണ്ടാം വാർഡിൽ പ്രക്കാനം ഏലായിൽ ഇടനാട് പാടശേഖര സമിതിയുടെയും ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നെൽകൃഷി വീണ്ടും ആരംഭിക്കുന്നതിന്റെ ഭാഗമായി വിത്ത് വിത ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കലാഅജിത് നിർവഹിച്ചു. രണ്ടാം വാർഡ് മെമ്പർ ശശി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജെയിംസ് കെ സാം, കൃഷി ഓഫീസർ ഗണേഷ് കുമാർ, മുൻ കൃഷി ഓഫീസർ ആൻസി എം.സലിം ,കൃഷി അസി. ഹേമചന്ദ്രൻ, പാടശേഖര സമിതി സെക്രട്ടറി കെ.കെ.ശശി, പ്രസിഡന്റ് സോമശേഖരൻ നായർ, കെ.ആർ ശ്രീകുമാർ ,സജി കളങ്ങര, ഭാസ്കരൻ പറപ്പള്ളിൽ, ഭാർഗവിയമ്മ, കെ.ജി.വർഗീസ്, ബാബു പീടികയിൽ എന്നിവർ പ്രസംഗിച്ചു.