നാരങ്ങാനം: കന്നിടുംകുഴി-കണ്ടം കുളത്തുപടി റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ ഒരു ഭാഗം പൂർണമായി തകർന്ന് കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. റോഡിന്റെ ഇരുവശവും ഉയർന്നു നിൽക്കുകയും മദ്ധ്യഭാഗം സ്വകാര്യ വ്യക്തി മതിൽ കെട്ടി ഉയർത്തുകയും ചെയ്തതോടെ റോഡിൽ വെള്ളം കെട്ടിക്കിടന്ന് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. റോഡിന്റെ രണ്ടറ്റവും കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് ഒരു പണിയും നടന്നിട്ടില്ല. ഈ ഭാഗം ഉയർത്തി കോൺക്രീറ്റ് ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യം ശക്തമാണ്.