ചെങ്ങന്നൂർ: ബംഗാളിയെന്ന വ്യാജേന തരപ്പെടുത്തിയ ആധാറുമായി താമസിച്ചിരുന്ന ബംഗ്ലാദേശിയെ വെണ്മണി പൊലീസ് അറസ്റ്റ് ചെയ്തു. ഇക്രാമുൽ (36) ആണ് പിടിയിലായത്. കൊൽക്കത്തയിൽ നിന്ന് വ്യാജ മേൽവിലാസം ചമച്ചാണ് ഇയാൾ ആധാർ സംഘടിപ്പിച്ചത്. വെണ്മണിയിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിനുശേഷം പൊലീസ് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പരിശോധന ശക്തമാക്കിയിരുന്നു. കൊല നടത്തിയ ബംഗ്ലാദേശികളും കഴിഞ്ഞദിവസം അറസ്റ്റിലായ ഷെരീഫും ഇയാളുമായി അടുത്തബന്ധം പുലർത്തിയിരുന്നെന്നാണ് പൊലീസ് നൽകുന്ന സൂചന.