കോഴഞ്ചേരി: ഹോട്ടൽ ആൻഡ് റെസ്‌​റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെയും മൈക്രോലാബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യ ബോധവൽക്കരണ സെമിനാറും, രക്ത പരിശോധനാ ക്യാമ്പും ഇന്ന് രാവിലെ 9.30ന് കോഴഞ്ചേരി വ്യാപാര ഭവനിൽ വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.സി.എസ്.നന്ദിനി രക്തപരിശോധന ക്യാമ്പും,ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എസ്.പ്രതിഭ ഹെൽത്ത് കാർഡ് വിതരണവും നടത്തും. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം,കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി.ഈശോ, കെ.എച്ച്.ആർ.എ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ,സംസ്ഥാന സെക്രട്ടറി കെ.എം രാജ എന്നിവർ സംസാരിക്കുമെന്ന് സെക്രട്ടറി ജാഫർ അറിയിച്ചു.