തിരുവല്ല: തിരുവല്ല എസ്.എൻ.ഡി.പി. യൂ​ണിയൻ ഗുരുവരങ്ങ് 2019 ശ്രീനാരായണ മേഖലാ കലോത്സവം ഇന്ന് നെടുമ്പം 1163ാം ശാഖാ ആഡിറ്റോ​റി​യത്തിൽ ന​ട​ക്കും.
രാ​വിലെ 8.30ന് രജിസ്‌ട്രേഷൻ, 9 ന് ഉദ്ഘാടന സമ്മേ​ളനം, വനിതാസംഘം യൂണിയൻ ക​മ്മ​റ്റിയംഗം കവിതാ സുരേന്ദ്രൻ ഗുരുസ്മ​ര​ണ ന​ട​ത്തും. യൂണിയൻ കൺ​വീനർ അനിൽ എസ്. ഉ​ഴത്തിൽ അ​ദ്ധ്യ​ക്ഷ​നാ​യി​രി​ക്കും. യൂണിയൻ ചെയർമാൻ കെ. എ. ബിജു ഇരവിപേരൂർ ഉദ്ഘാട​നം നിർ​വ്വ​ഹി​ക്കും. അസി. സെക്രട്ടറി പി.എസ്. വി​ജ​യൻ മുഖ്യപ്രഭാഷ​ണം ന​ട​ത്തും. യോഗം ഇൻസ്‌പെക്ടറിംഗ് ഓ​ഫീസർ രവീന്ദ്രൻ എസ്. സംഘടനാ സ​ന്ദേ​ശം ന​ട​ത്തും. നെടുമ്പ്രം ശാഖാ സെക്രട്ടറി ശിവൻ മടയ്ക്കൽ , രാജേഷ് മേപ്രാൽ (ചെയർമാൻ, ധർമസേന), അനിൽ ചക്രപാണി (ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം കോർഡിനേ​റ്റർ), സുധീഷ് ഡി. (പ്രസിഡന്റ്, പെരിങ്ങര​ ശാഖ), സുബിൻ വി. എസ്. (സെക്രട്ടറി, പെരിങ്ങര ​ ശാഖ), ഗോപാലകൃഷ്ണൻ (പ്രസിഡന്റ്, പൊടിയാടി ​ശാഖ ), ചന്ദ്രബാബു (പ്രസിഡന്റ്, കുഴിവേലിപ്പുറം സൗത്ത്​ശാഖ), കെ.എം. രവീന്ദ്രൻ (ചെയർമാൻ, ചാത്തങ്കേരി), രാജേഷ് (കൺവീനർ, ചാത്തങ്കേ​രി), മോഹൻദാസ് (പ്രസിഡന്റ്, പെരിങ്ങര ഈസ്റ്റ് ​ ), ബാലചന്ദ്രൻ (സെക്രട്ടറി, പെരിങ്ങര ഈസ്റ്റ് ​), രാധാമണി ശശി (സെക്രട്ടറി, മേപ്രാൽ ), സന്തോഷ് (പ്രസിഡന്റ്, നെടുമ്പം ഈസ്റ്റ് ​ 1498), രാജേന്ദ്രൻ എസ്. (കൺവീനർ, നെടുമ്പ്രം ഈസ്റ്റ് ​), സജി ടി. (പ്രസിഡന്റ്, നെടുമ്പം ) എ​ന്നി​വർ സംസാരിക്കും. തു​ടർന്ന് കലാമ​ത്സ​ര​ങ്ങളും സമ്മാ​ന​ദാ​നവും നിർ​വ്വ​ഹി​ക്ക​പ്പെ​ടും.