മല്ലപ്പള്ളി: കെ.എസ്.ഇ.ബി ലൈനിൽ അറ്റകുറ്റപണിക്കായി എത്തിയ കരാറുകാരന്റെ വാഹനം തകർത്ത് മോഷണം നടത്തിയ പ്രതികൾക്കായി കീഴ്വായ്പ്പൂര് പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ പണം, മൊബൈൽ ഫോൺ,എ.ടി.എം കാർഡ് തിരിച്ചറിയൽ കാർഡ് മുതലായവ അടങ്ങിയ മൂന്ന് ബാഗുകളാണ് കഴിഞ്ഞ ദിവസം അപഹരിച്ചത്.ഇതിനിടെ സംഭവം നടന്ന മല്ലപ്പള്ളി വെസ്റ്റ് വൈ.എം.സി.എ പാതിക്കാട് റോഡിൽ വൈ.എം.സി.എക്ക് സമീപത്തെ നീരൊഴുക്ക് തോട്ടിൽ നിന്നും പണവും മൊബൈലും ഒഴികെയുള്ള സാധനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തി. കുമ്പനാട് സ്വദേശിയായ കരാറുകാരന്റെ മിനി പിക്കപ്പ് തകർത്താണ് 22ന് മോഷണം നടത്തിയത്.