മല്ലപ്പള്ളി: തെള്ളിയൂർ വൃശ്ചിക വാണിഭ മേളയോട് അനുബന്ധിച്ചുള്ള പരിസ്ഥിതി സമ്മേളനം ഇന്ന് 3ന് തോമസ് മാർ കൂറീലോസ് തിരുമേനി ഉദ്ഘാടനം ചെയ്യും. എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി. ശശിധരൻപിള്ള അദ്ധ്യക്ഷത വഹിക്കും. മാദ്ധ്യമ പ്രവർത്തകൻ വറുഗീസ് സി.തോമസ്,ചെറുകോൽപുഴ ഹിന്ദുമഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ തുടങ്ങിയവർ പ്രസംഗിക്കും. മികച്ച വിജയം നേടിയ ഡോ.നിഷാദേവിയെ സമ്മേളനത്തിൽ ആദരിക്കും.