മല്ലപ്പള്ളി: വയനാട്ടിൽ ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അംഗൻവാടി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാലയങ്ങളിലെ ഉത്തരവാദിത്വപ്പെട്ടവരുടെ യോഗം ഇന്ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേരും.വിദ്യാലയങ്ങളിലെ സുരക്ഷ,പരിസരം,ശുചിത്വം, അപകടാവസ്ഥ എന്നിവ വിലയിരുത്തുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കുന്നതും അലോചിക്കുന്നതിനുമാണ് യോഗമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് അറിയിച്ചു.