പത്തനംതിട്ട: കേരള സ്റ്റേറ്റ് ലീഗൽ അതോറിറ്റിയുടെ നിർദേശ പ്രകാരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി പത്തനംതിട്ട കോടതി കോംപ്ലക്സിലുള്ള കോടതികളിലും അടൂർ, റാന്നി, തിരുവല്ല താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റികൾ അതത് താലൂക്കിലുള്ള കോടതികളിൽ ഡിസംബർ 14ന് ലോക് അദാലത്ത് സംഘടിപ്പിക്കും.
ഒത്തുതീർപ്പാകുന്ന ക്രിമിനൽ കേസുകൾ, സെക്ഷൻ 138 പ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ, വാഹനാപകട നഷ്ട് പരിഹാര കേസുകൾ, കുടുംബ കോടതി കേസുകൾ, തൊഴിൽ, ഇലക്ട്രിസിറ്റി, വെള്ളക്കരം, റവന്യൂ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകൾ എന്നിവ അദാലത്തിൽ പരിഗണിക്കും. അദാലത്തിന് പരിഗണിക്കുന്ന കേസുകളിൽ പണ സംബന്ധമായ കേസുകൾ ചർച്ചയിലൂടെ ഇളവുകൾ നൽകി തീർപ്പാക്കും. അദാലത്തിൽ ബാങ്ക്, റജിസ്ട്രേഷൻ, പഞ്ചായത്ത്, കെ.എസ്.എഫ്.ഇ, കോ ഓപ്പറേറ്റീവ് ബാങ്ക്, മോട്ടോർ വെഹിക്കിൾ, ടാക്സേഷൻ, ഇലക്ട്രിസിറ്റി എന്നിവ സംബന്ധമായ പരാതികളോ അദാലത്തിൽ പരിഗണിക്കുമെന്നുണ്ടെങ്കിൽ പത്തനംതിട്ട ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുമായോ അടൂർ, തിരുവല്ല, റാന്നി എന്നീ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായോ ഉടൻ ബന്ധപ്പെടണമെന്നും ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.