അടൂർ: വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജിയണൽ കലോത്സവം (രംഗോത്സവ് )മാർത്തോമ്മ യൂത്ത് സെന്ററിൽ നടന്നു. വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. റീജിയണൽ ഡയറക്ടർ അജിത്ത് ബാബു അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യ ഏരിയാ പ്രസിഡന്റ് അഡ്വ.ഷാനവാസ് ഖാൻ,റീജിയണൽ ഡയറക്ടർ മാമ്മൻ ഉമ്മൻ, അഡ്വ.സതീഷ് കുമാർ,ജോർജ് പണിക്കർ,സംഘാടക സമിതി ചെയർമാൻ പ്രൊഫ.ജോൺ എം.ജോർജ്ജ്, ഇ. മുഹമ്മദ് അഷ്റഫ് എന്നിവർ പ്രസംഗിച്ചു.കോട്ടയം മുതൽ കന്യാകുമാരി വരെയുള്ള ജില്ലകളിലും യു.എ. ഇ യിലുള്ള 175 ഓളം ക്ലബുകളിൽ നിന്നും വിവിധ ഡിസ്ട്രിക്കുകളിലും സോണുകളിലുമായി നടന്ന മത്സരങ്ങളിൽ വിജയിച്ച 550 ഓളം മത്സരാർത്ഥികളാണ് മൂന്ന് വേദികളിലായി നടന്ന കലോത്സവത്തിൽ പങ്കെടുത്തത്. വിജയികൾക്ക് സമാപന സമ്മേളനത്തിൽ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.