പത്തനംതിട്ട : ജില്ലാ സഹകരണ ആശുപത്രി ഭരണ സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിമത പാനൽ മത്സരിക്കുന്നു. ഡി.സി.സി നേതൃത്വം അംഗീകരിച്ച പാനലിന് വേണ്ടി കോൺഗ്രസ് ആറന്മുള ബ്ലോക്ക് പ്രസിഡന്റ് രാധാചന്ദ്രൻ കെ.എൻ ചെയർമാനായും ഡി.സി.സി ജനറൽ സെക്രട്ടറി ജി.രഘുനാഥ് കൺവീനറായും ഇലക്ഷൻ കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം മുമ്പോട്ട് കൊണ്ടുപോകുകയാണ്. വിമത പാനലിൽ മത്സരിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി, ഡി.സി.സി നേതൃത്വത്തോട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.