പത്തനംതിട്ട : ഫാത്തിമ ലത്തീഫിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ജില്ലാ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. ജില്ലാ ചെയർമാൻ ഷാജി കുളനട പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സാമുവൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ആനി ജേക്കബ്, ജില്ലാ ഭാരവാഹികളായ അബ്ദുൾ കലാം ആസാദ്,ഷാനവാസ് പെരിങ്ങമല,ജോർജ് ജോസഫ്,നാസർ പഴംകുളം,ജമീല മുഹമ്മദ്,സീനത്ത് ഇസ്മയിൽ, എം.എ ബിജിനു,നജീർ പന്തളം,എസ്. ഫാത്തിമ,റോസമ്മ ജോർജ്, വെട്ടൂർ സുധാകരൻ, എസ്. രാജ്നിഷ എന്നിവർ സംസാരിച്ചു.