കുമ്പനാട്​: വെള്ളിക്കരയിൽ രണ്ട്​ വീട്ടമ്മമാരെ പേപ്പട്ടി കടിച്ചു. പടിഞ്ഞാറെ വെള്ളിക്കര കൂട്ടാമൂട്ടിൽ സൂസൻ (50), കപ്പമാമൂട്ടിൽ ലിസി (40) എന്നിവരെയാണ്​ പേപ്പട്ടി ആക്രമിച്ചത്​. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു. വെള്ളിയാഴ്​ച വൈകിട്ട്​ ആറ്​ മണിയോടെ ജോലി കഴിഞ്ഞ്​ മടങ്ങുമ്പോഴാണ്​ ലിസിയെ കടിച്ചത്​. 9.30 ഓടെ പ്രാർത്ഥന കഴിഞ്ഞ്​ മടങ്ങവേയാണ്​ സൂസനെ കടിച്ചത്​. ഇതേ പേപ്പട്ടി സമീപമുള്ള മറ്റ്​ ചില നായ്​ക്കളെ കടിച്ചിരുന്നു. ഇത്​ നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്​. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പ്രദേശത്ത്​ ഇടപെടണമെന്നാണ്​ നാട്ടുകാരുടെ ആവശ്യം.