25-puncha
കുളനട പഞ്ചായ​ത്തിലെ മാന്തുക ഒന്നാം വാർ​ഡിലെ കുപ്പന്നൂർ പുഞ്ച

പന്തളം:കുളനട പഞ്ചായത്തിലെ മാന്തുക ഒന്നാംവാർഡിലെ കുപ്പന്നൂർ ചാലിന്റെയും അനുബന്ധ തൊടുകളുടെയും നവീകരണത്തിന് വേണ്ടി ‌സർക്കാരിന്റെ റീബിൽഡ്​ പദ്ധതിയിൽ ഉൾപ്പെടുത്തി 2.18കോടി രൂപ അനുവദിച്ചു. കൃഷിക്കും, ടൂറിസത്തിനും വലിയ സാദ്ധ്യതയുള്ളതാണ് ഈ പ്രദേശം. കഴിഞ്ഞ രണ്ടുവർഷം മൈനർ ഇറിഗേഷൻ വഴി നൽകിയ പ്രൊജക്റ്റുകൾ ഫലം കാണാതെ പോയെങ്കിലും വീണാ ജോർജ് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തിയ ശ്രമത്തിന്റെ കൂടി ഫലമായാണ് നടപടി. മൈനർ ഇറിഗേഷൻ വകുപ്പിനും ഈ പദ്ധതിയുടെ സഫലീകരണത്തിനു വേണ്ടി സഹായിച്ച വീണാജോർജിനും മാന്തുക നിവാസികൾ നന്ദി അറിയിച്ചു.