പന്തളം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പന്തളം വലിയകോയിക്കൽ ക്ഷേത്രാങ്കണത്തിൽ പന്തളം നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇൻഫർമേഷൻ സെന്ററിന്റെ​യും, പാർക്കിംഗ് ഗ്രൗണ്ടിന്റെയും ഉദ്ഘാടനം ചിറ്റയം ഗോപകു​മാർ എം.എൽ.എ.നിർവഹിച്ചു. പന്തളം നഗ​രസഭാ വൈസ്‌ചെയർമാൻ ആർ.ജയൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ രാധാരാമ​ചന്ദ്രൻ,ആനി ജോൺ തു​ണ്ടിൽ,കൗൺസിലർമാരായ എൻ.ജി.സുരേന്ദ്രൻ, അഡ്വ.കെ.എസ്.ശിവകുമാർ,സരസ്വതിയമ്മ,സീന,കെ.ആർ.രവി,നഗ​രസഭാ സെക്രട്ടറി ബിനു ജി,ദേ​വസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർആർ.എസ്.ഉണ്ണികൃ​ഷണൻ,നഗ​രസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ,ക്ഷേത്രഭരണ സമിതിയംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. തീർത്ഥാടകർക്കായി നഗരസഭയുടെ നേതൃത്വത്തിൽ അലോ​പ്പതി, ആയുർ​വേദ, ഹോമിയോപ്പതി ഡിസ്പൻസറികൾ പ്രവർത്തനം ആരംഭിച്ചു.ഫയർഫോ​ഴ്‌സ് ജീവനക്കാർ​ക്കും, ആരോഗ്യപ്രവർത്തകർക്കും താമസ സൗകര്യവും വിശുദ്ധസേനാ​ഗ​ങ്ങൾക്ക് വിശ്രമകേന്ദ്ര​വും ഭക്ഷ​ണവും ഒരുക്കിയിട്ടുണ്ട്.