പ​ന്തളം: അശരണരായ കുടുംബത്തിന് കൈത്താങ്ങായി വീണ്ടും ചിരാഗിന്റെ സേവന പ്രവർത്തനം. പത്തനാപുരം മാങ്കോട് രാഘവന്റെ വീടിന്റെ പൊളിഞ്ഞു വീണ വാതിലുകൾക്കും മേൽക്കൂരകളുമാണ് ഇത്തവണ ചിരാഗിന്റെ സ്‌നേഹസ്പർശമെത്തിയത്. പന്തളം എൻ.എസ്.എസ്.കോളേജിലെ, എൻ.എസ്.എസ് വോളന്റേയേഴ്സ് പൂർവവിദ്യാർത്ഥി കൂട്ടായ്മയായ ചിരാഗംഗങ്ങൾ വീടിന്റെ അറ്റകുറ്റപണികൾ ചെയ്ത് വേണ്ട ആഹാരസാധനങ്ങളും നല്കിയാണ് മടങ്ങിയത്.എൻ. എസ്.എ​സ് ചിരാഗ് പ്രസിഡന്റ് ബി.അഭിലാഷ്, ഖജാൻജി ജോബി യോഹന്നാൻ, എക്‌സികൂട്ടിവ് മെമ്പർ ​ശരത് ശങ്കർ,അരവിന്ദ്.എസ്,വിദ്യ,സേവന സെൽ മെമ്പർ വിപിൻ, ശ്രുതി,അശ്വതി,ജയരാ​ജ്, രവിന്ദ്രൻ എന്നിവർ നേതൃത്വവും ചിരാഗിന്റെ ജീവകാരുണ്യ യൂണിറ്റ് അംഗങ്ങളായ ശ്രീലാൽ ആനയടി, ശിവപ്രസാദ്, രാഹുൽ ഇട​പ്പോൺ,സിത്താര,ശ്രുതി,ആര്യ,ഷെഫീക്ക് എന്നിവർ സാമ്പത്തിക സഹായവും നൽകി.